ഓഫിസ് ജീവനക്കാരിയുടെ പരാതി; കെപിസിസി സെക്രട്ടറിക്കെതിരെ കേസ്

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്. ഷെഫീറിന്റെ അഭിഭാഷക ഓഫിസിലെ ക്ളർക്കായിരുന്ന സ്‌ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് പരാതി.

അതേസമയം ഷെഫീർ നൽകിയ പരാതിയിൽ വനിത ക്ളർക്കിനെതിരെയും നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്. താൻ അറിയാതെ ക്ളർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതി. ഷെഫീർ പരാതി നൽകിയ ശേഷമാണ് ക്ളർക്ക് പോലീസിനെ സമീപിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്നു ഷെഫീർ.

Most Read: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE