കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്‌റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ചെറുകുന്ന് സ്വദേശി ആർ അരുൺ കുമാറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് യുവാവ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്.
രണ്ടു യുവതികളിരുന്ന സീറ്റിന് പിറകിലായിരുന്നു അരുൺ കുമാറിന്റെ സീറ്റ്. ഇയാൾ മുമ്പിലെ സീറ്റിന് അടിയിലൂടെ കൈയിട്ടാണ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട അടുത്ത സീറ്റിലുണ്ടായിരുന്ന മറ്റൊരു യുവതി ഈ വീഡിയോ ദൃശ്യം പകർത്തുകയും ബസ് ജീവനക്കാരെ വിവരമറിയിക്കുകയും ആയിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പയ്യന്നൂർ പോലീസിൽ ഏൽപ്പിച്ചു.
Most Read| തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ