ഭിന്നശേഷിക്കാരന് സ്‌കൂട്ടർ വാങ്ങാൻ സഹായധനം നൽകി ഒഐസിസി

By News Bureau, Malabar News

പൊന്നാനി: ഭിന്നശേഷിക്കാരനും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പികെ യൂസഫിന് ത്രീ വീലർ സ്‌കൂട്ടർ വാങ്ങുന്നതിന് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം നൽകി. ഷംസു കളക്കരയിൽ നിന്നും മുൻ സ്‌പീക്കർ വിഎം സുധീരൻ തുക ഏറ്റുവാങ്ങി.

പിടി മോഹന കൃഷ്‌ണൻ അനുസ്‌മരണ വേദിയിൽ വെച്ചാണ് ഒഐസിസി സ്വരൂപിച്ച പണം യൂസഫിന് നൽകിയത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ച യൂസഫ്, ബിരുദാനന്തര ബിരുദമുണ്ടായിട്ടും ജോലിയില്ലാതെ പ്രയാസം നേരിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യുവാവിന് നേരെ റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സഹായഹസ്‌തം നീട്ടിയത്.

ചടങ്ങിൽ എംപി അബ്‌ദുസമദ് സമദാനി എംപി, ഹൗസിംഗ് ബോർഡ് ചെയർമാൻ പിപി സുനീർ, യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ്‌മോഹൻ, ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് എന്നിവർ സംബന്ധിച്ചു.

Malabar News: മാവോയിസ്‌റ്റ് സാന്നിധ്യം; കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE