കേളകം: മുമ്പ് മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്‌തമാക്കി. വയനാട് ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് കണ്ണൂരിലും നിരീക്ഷണം ശക്‌തമാക്കിയത്. ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തിയത്.
തവിഞ്ഞാൽ പഞ്ചായത്തിലെ ചന്ദനത്തോട്, ബോയ്‌സ് ടൗൺ, കമ്പമല, മക്കിമല, പടിഞ്ഞാറത്തറ പ്രദേശങ്ങളിലാണ് സ്‌ക്വാഡിന്റെ പ്രത്യേക സംഘം തിരച്ചിൽ നടത്തിയത്. ഇതോടെയാണ് കണ്ണൂർ ജില്ലയുടെ മാവോയിസ്‌റ്റ് ഭീഷണിയുള്ള പോലീസ് സ്‌റ്റേഷൻ പരിധികളിലും നിരീക്ഷണം ശക്‌തമാക്കിയത്. മാവോയിസ്‌റ്റ് സാന്നിധ്യം പതിവായുള്ള കേളകം, ആറളം, പേരാവൂർ, കണ്ണവം പോലീസ് സ്‌റ്റേഷനുകളിലെ സംഘത്തിന്റെ സഞ്ചാരപാതകൾ ഉൾപ്പടെ നിരീക്ഷണത്തിലാണ്.
നേരത്തെ മാവോയിസ്‌റ്റുകൾ എത്തിയ കോളനികളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ് കൊട്ടിയൂർ ടൗണിൽ സാധുധരായ മാവോയിസ്‌റ്റുകൾ രണ്ടുതവണ പ്രകടനം നടത്തിയിരുന്നു. വയനാട് അതിർത്തിയോട് ചേർന്ന കൊട്ടിയൂർ വനാതിർത്തിയിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: ‘നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം’; പ്രതികരിച്ച് സിസ്‌റ്റർ ലൂസി കളപ്പുര