ഓപ്പറേഷന്‍ പി ഹണ്ട്; 41 പേര്‍ അറസ്‌റ്റില്‍

By Team Member, Malabar News
Malabarnews_operatioan p hunt
Representational image
Ajwa Travels

തിരുവനന്തപുരം : ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 41 പേര്‍ അറസ്‌റ്റില്‍. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആളുകളെ കണ്ടെത്താനായുള്ള പദ്ധതിയാണ് ഒപ്പസ്‌റേഷൻ പി ഹണ്ട്. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ പ്രചരിപ്പിക്കുന്ന നിരവധി ആളുകളെയാണ് റെയ്ഡിന്റെ ഭാഗമായി അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

അറസ്‌റ്റിലായ ആളുകളില്‍ ഐടി വിദഗ്‌ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 326 സ്‌ഥലങ്ങളില്‍ നടന്ന റെയ്ഡിലാണ് അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്. 268 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. റെയ്ഡിന്റെ ഭാഗമായി 285 ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read also : ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE