ശക്‌തമായ കാറ്റ് തുടരും; യുഎഇയിൽ ഓറഞ്ച് അലർട്

By Team Member, Malabar News
Orange Alert In UAE And Heavy Wind Continues
Ajwa Travels

അബുദാബി: കഴിഞ്ഞ ദിവസം ആരംഭിച്ച ശക്‌തമായ കാറ്റ് യുഎഇയിൽ ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം 3.30 വരെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്‌ഥയെ തുടർന്ന് കടലിൽ 8 മുതൽ 10 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. കൂടാതെ കടൽ പൊതുവെ പ്രക്ഷുബ്‌ധമായിരിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം  നൽകിയിട്ടുണ്ട്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുവെ തണുത്ത കാലാവസ്‌ഥയും മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്നാണ് പ്രവചനം. ശനിയാഴ്‌ച രാത്രിയിലും ഞായറാഴ്‌ച രാവിലെയും അന്തരീക്ഷത്തിൽ ആര്‍ദ്രത കൂടുതലായിരിക്കും. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

Read also: നടിയെ ആക്രമിച്ച കേസ്; സർക്കാരിന്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE