കൊട്ടിലിൽ കഴിയുന്ന റിവാൾഡോ ആനയെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്

By Trainee Reporter, Malabar News
wayanad news
Rivaldo

വയനാട്: രണ്ട് മാസം മുൻപ് പിടികൂടി മുതുമലയിലെ കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കട്ടുകൊമ്പനെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്. ആനയെ അഭയാരണ്യത്തിനടുത്ത് 10 ഏക്കർ വിസ്‌തൃതിയുള്ള വനത്തിൽ തുറന്നു വിട്ട് നിരീക്ഷിക്കാനാണ് തീരുമാനം. ഇതിനായി 10 ഏക്കർ വനത്തിന് ചുറ്റും സോളാർ വേലി സ്‌ഥാപിക്കും. കൂടാതെ ആനയുടെ ദേഹത്ത് റേഡിയോകോളർ ഘടിപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

മസിനഗുഡിയിലും മവനഹള്ളിയിലുമായി 8 വർഷമായി വിഹരിച്ച് നടന്ന ആനയെ മെയ് മാസമാണ് വനം വകുപ്പ് ജീവനക്കാർ ചേർന്ന് ആനക്കൊട്ടിലിൽ തളച്ചത്. കാട്ടാനയെ കൊട്ടിലിൽ അടച്ചതിൽ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വനം വകുപ്പ് 8 അംഗ കമ്മിറ്റിയെ നിയോഗിച്ചു. തുടർന്ന് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ആനയെ തുറന്ന് വിടാനുള്ള തീരുമാനത്തിൽ വനം വകുപ്പ് എത്തി ചേർന്നത്.

നിലവിൽ ആനയുടെ ആരോഗ്യ സ്‌ഥിതി തൃപ്‌തികരമാണ്. തുമ്പിക്കൈയിൽ മുറിവുള്ളത് കാരണം ഭക്ഷണം എടുത്ത് കഴിക്കാൻ ബന്ധുമുട്ടുണ്ട്. കാഴ്‌ച കുറവും ഉള്ളതായി വനപാലകർ അറിയിച്ചു.

Read Also: സംസ്‌ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കും; മന്ത്രി ചിഞ്ചു റാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE