വയനാട്ടിലെ കടച്ചിക്കുന്ന് ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്

By Staff Reporter, Malabar News
malabarnews-landslide-in-wayanad
Ajwa Travels

മൂപ്പൈനാട്: ദിവസങ്ങൾക്ക് മുൻപ് മണ്ണിടിച്ചിലിൽ പെട്ട് ലോറി ഡ്രൈവർ മരണപ്പെട്ട വയനാട് കടച്ചിക്കുന്നിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. പരിസ്‌ഥിതിലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.

അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്‌റ്റ്, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ളയുടേതാണ് ഉത്തരവ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ലോറി ഡ്രൈവർ മരിച്ചത്. രണ്ട് തവണ ക്വാറിയുടെ പ്രവർത്തനത്തിന് പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. അതിന് ശേഷം ഹൈക്കോടതിയെ സമീപിച്ച് തുടർന്ന് ലഭിച്ച അനുമതിയോടെ പ്രവർത്തിക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചിലുണ്ടായത്.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരം, സഹകരിച്ചവര്‍ക്ക് നന്ദി; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE