തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരം, സഹകരിച്ചവര്‍ക്ക് നന്ദി; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

By Staff Reporter, Malabar News
v bhaskaran_malabar news
വി ഭാസ്‌കരന്‍
Ajwa Travels

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമെന്ന് അറിയിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. മഹാമാരിക്കാലത്ത് സഹകരിച്ചവര്‍ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഒരിടത്തും റീ പോളിംഗ് സാഹചര്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്‌തമാക്കി.

ബുധനാഴ്‌ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ നടക്കും. 244 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്.

ഗ്രാമ പഞ്ചായത്ത് ഫലം രാവിലെ 11ഓടെ പുറത്തുവരുമെന്നും മുഴുവന്‍ ഫലവും ഉച്ചയോടെ തന്നെ അറിയാന്‍ സാധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21നാണ് നടക്കുക. ഈ മാസം തന്നെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പും ഉണ്ടാകും.

ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 77.64 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് 76.57 ശതമാനവും കണ്ണൂരില്‍ 77.88 ശതമാനവും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യഥാക്രമം 78. 31, 78.46 ശമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.

Read Also: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കണം; കേന്ദ്രത്തോട് അഖിലേഷ് പ്രസാദ് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE