സംസ്‌ഥാനത്ത്‌ വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നത് വരെ നിലവിലുള്ള വിദേശ നിർമിത മദ്യത്തിന്റെ സ്‌റ്റോക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

By Trainee Reporter, Malabar News
Order to stop sale of foreign made liquor in the state
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നത് വരെ നിലവിലുള്ള വിദേശ നിർമിത മദ്യത്തിന്റെ സ്‌റ്റോക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിന്റെ വില ഒമ്പത് ശതമാനം വർധിപ്പിച്ചിരുന്നു.

ഈ മാസം ഒന്ന് മുതലാണ് വില വർധിപ്പിച്ചത്. സെപ്‌റ്റംബർ 30 മുതൽ ഒക്‌ടോബർ അഞ്ചുവരെ വന്ന എല്ലാ സ്‌റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. എന്നാൽ, ഇതിനകം പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കാൻ ബെവ്കോയ്‌ക്ക് സാധിച്ചിട്ടില്ല. ഇതോടെയാണ് വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ബെവ്കോ മാനേജർക്ക് നിർദ്ദേശം നൽകിയത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വിൽക്കാൻ അനുവദിക്കുകയുള്ളൂ.

Most Read| കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തി വളഞ്ഞു ഇസ്രയേൽ സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE