ഒടിടി പ്ളാറ്റ് ഫോമുകൾക്ക് പിടിവീഴും; മാർഗരേഖ ഒരുങ്ങുന്നതായി കേന്ദ്രം

By Staff Reporter, Malabar News
ott-platforms-india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഒടിടി പ്ളാറ്റ് ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രാജ്യസഭയെ അറിയിച്ചു. ഒടിടി പ്ളാറ്റ് ഫോമുകളുടെ നിയന്ത്രണത്തെ ക്കുറിച്ച് ധാരാളം നിർദ്ദേശങ്ങളും പരാതികളും ലഭിച്ചിട്ടുണ്ടെന്ന് ശൂന്യവേളയിൽ ലഭിച്ച ചോദ്യത്തിന് മറുപടിയായി പ്രകാശ് ജാവദേക്കർ പറഞ്ഞു.

‘മാർഗ നിർദ്ദേശങ്ങളും മറ്റ് നടപടിക്രമങ്ങളും തയാറാണ്. അധികം വൈകാതെ തന്നെ ഇത് നടപ്പാക്കും. ഇതൊരു പ്രധാന പ്രശ്‌നമാണ്. സർക്കാരിന് ധാരാളം നിർദ്ദേശങ്ങളും പരാതികളും ലഭിക്കുന്നുണ്ട്. സ്‌ത്രീകളെ മോശമായി ചിത്രീകരിക്കൽ, മതനിന്ദ എന്നിവ വ്യാപകമായി ഇതിൽ പ്രചരിക്കപ്പെടുന്നു’ പ്രകാശ് ജാവദേക്കർ പറഞ്ഞു. രാജ്യത്ത് നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം, ഡിസ്‌നി ഹോട്ട് സ്‌റ്റാർ എന്നീ മുൻനിര പ്ളാറ്റ് ഫോമുകൾക്ക് പുറമെ പ്രാദേശിക ഭാഷകളിലും ഒടിടി പ്ളാറ്റ് ഫോമുകൾ പ്രവർത്തിക്കുന്നുണ്ട്.

Read Also: സജീവ രാഷ്‌ട്രീയത്തിൽ ഉണ്ടാകും, സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ട് ദിവസത്തിനകം; ശശികല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE