സംസ്‌ഥാന വനിതാ കമ്മീഷൻ; പി സതീദേവി പുതിയ അധ്യക്ഷയാകും

By Team Member, Malabar News
P Sathidevi
പി സതീദേവി
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവിയെ തിരഞ്ഞെടുക്കാൻ ധാരണ. ഇന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറിയായ പി സതീദേവി മുൻ എംപിയും സിപിഐഎം സംസ്‌ഥാന സമിതി അംഗവുമാണ്.

2004ലെ തിരഞ്ഞെടുപ്പിലാണ് വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച പി സതീദേവി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സതീദേവി വിജയിച്ചത്. എന്നാൽ 2009ലെ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനോട് മൽസരിച്ച ഇവർ പരാജയപ്പെടുകയായിരുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്നും എംസി ജോസഫൈൻ രാജി വച്ചതിനെ തുടർന്നാണ് ഇപ്പോൾ പുതിയ അധ്യക്ഷയെ തിരഞ്ഞെടുത്തത്. വിവാദങ്ങളെ തുടർന്ന് സ്‌ഥാനമൊഴിയാൻ 8 മാസം ബാക്കി നിൽക്കെയാണ് എംസി ജോസഫൈൻ രാജി വച്ചത്.

Read also: വിമാനത്താവളത്തിന്റെ മതിൽ ചാടി രക്ഷപെടാൻ ശ്രമം; വെടിയുതിർത്ത് താലിബാൻ ഭീകരർ, വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE