പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം. രാജൗരി ജില്ലയിലെ നൗഷെറ മേഖലയിലും പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍, കിര്‍ണി, കസ്ബ മേഖലകളിലും പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

വ്യാഴാഴ്‌ച രാവിലെ ഒന്‍പത് മണിയോടെ പാകിസ്‌ഥാന്‍ നൗഷെറ മേഖലയിലും ഷാഹ്പൂര്‍, കിര്‍നി, കസ്ബ തുടങ്ങിയ മേഖലകളിലും വെടിവെപ്പിലൂടെയും ഷെല്ലാക്രമണത്തിലൂടെയും മോര്‍ട്ടാറുകള്‍ ഉപയോഗിച്ചും അക്രമം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൂഞ്ചിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.

ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായാണ് വിവരം. ബുധനാഴ്‌ചയും പൂഞ്ചിലെ ഷാഹ്പൂര്‍, കിര്‍ണി, കസ്ബ മേഖലകളില്‍ പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.

Read Also: ജെഎന്‍യുവിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE