പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും

By Team Member, Malabar News
vk ibrahim kunju
വികെ ഇബ്രാഹിം കുഞ്ഞ്
Ajwa Travels

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്‌ച വിജിലന്‍സ് ചോദ്യം ചെയ്യും. തിങ്കളാഴ്‌ച രാവിലെ 9 മണി മുതല്‍ 12 വരെയും, ഉച്ചക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെയുമാണ് വിജിലന്‍സിന് ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡിവൈഎസ്‌പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുക.

നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഇബ്രാഹിം കുഞ്ഞ്. കൂടാതെ കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിങ്കളാഴ്‌ചക്ക് ശേഷം തീരുമാനം എടുക്കും. ഹൈക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യതയുള്ളത്. എന്നാല്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Read also : വീട്ടമ്മയുടെ മരണം; ശാഖയെ ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE