സന്ദര്‍ശകര്‍ക്ക് സ്വാഗതം; പാലരുവി വെള്ളച്ചാട്ടം കാണാം ഏഴ് മുതല്‍

By Team Member, Malabar News
Malabarnews_palaruvi waterfalls
Representational image
Ajwa Travels

തെന്‍മല : സഞ്ചാരികള്‍ക്ക് ആവേശം പകരാന്‍ പാലരുവി വെള്ളച്ചാട്ടം തുറക്കുന്നു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഏഴ് മാസങ്ങളായി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി വീണ്ടും ഒരുങ്ങുന്നത് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങളോടെ ആയിരിക്കും.

Malabarnews_palaruvi

വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നതിന് ഒപ്പം തന്നെ നവീകരണം പൂര്‍ത്തിയാക്കിയ പാലരുവി ഇക്കോ സെന്ററിന്റെ ഉല്‍ഘാടനവും മന്ത്രി കെ രാജു നിര്‍വഹിക്കും. കൂടാതെ പാലരുവിയിലെ തേക്ക് പ്‌ളാന്റേഷന്‍ ആയ ബോര്‍ഡി ലോണ്‍സ് പ്‌ളോട്ടും അന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും.

കോവിഡ് വൈറസിന്റെ വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഉള്ള അവസരം ഉണ്ടായിരിക്കില്ല. ഒപ്പം തന്നെ ജലപാതത്തിലേക്ക് സഞ്ചാരികളെ കൊണ്ട് പോകുന്നത് പാലരുവി ഇക്കോ ടൂറിസം അധികൃതരുടെ വാഹനത്തില്‍ ആയിരിക്കും. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല എന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ദിവസം നൂറ് പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ.

Read also : ദേശീയഗാനം ചില്ലുകുപ്പിയില്‍; റെക്കോഡുകളില്‍ സ്‌ഥാനം പിടിച്ച് ഐശ്വര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE