പാലത്തായി പീഡനം; അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം

By Staff Reporter, Malabar News
MALABARNEWS-HIGHCOURT
Representational Image
Ajwa Travels

കൊച്ചി: പാലത്തായി പീഡനക്കേസില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം. രണ്ടാഴ്‌ച്ചക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ സംഘത്തില്‍ നിലവില്‍ അന്വേഷിക്കുന്ന ആളുകളെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

ഐജി ശ്രീജിത്തില്‍ നിന്നും ചുമതല മാറ്റാനും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ അന്വേഷണ സംഘത്തിന് എതിരായാണ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ പുതിയ അന്വേഷണ സംഘം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

ബിജെപി നേതാവും അദ്ധ്യാപകനുമായ പത്‌മരാജന്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിയെ അറസ്‌റ്റ് ചെയ്യാന്‍ വൈകിയ പോലീസ് നടപടിക്ക് എതിരെ വന്‍ പ്രതിഷേധം ഉയർന്നിരുന്നു.

ഇതിനു പിന്നാലെ പെണ്‍കുട്ടിക്ക് നുണ പറയുന്ന ശീലവും വിചിത്രമായ ഭാവനകളും ഉണ്ടെന്ന് കാണിച്ച് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Read Also: ജനങ്ങളെ പിഴിയുന്നു; ശമ്പള പരിഷ്‌ക്കരണം വോട്ടുബാങ്കിനെ ഭയന്ന്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE