ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും

'ലോൺലി പ്ളാനറ്റ്' എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ മനോഹരമായ ബീച്ചുകളിൽ തിരുവനന്തപുരത്തെ പാപനാശം ബീച്ചും ഇടംപിടിച്ചത്.

By Trainee Reporter, Malabar News
papanasham beach
പാപനാശം ബീച്ച്
Ajwa Travels

വർക്കല: ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി കേരളത്തിലെ പാപനാശം ബീച്ചും. ‘ലോൺലി പ്ളാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ മനോഹരമായ ബീച്ചുകളിൽ തിരുവനന്തപുരത്തെ പാപനാശം ബീച്ചും ഇടംപിടിച്ചത്. സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ മനോഹരമായ 100 ബീച്ചുകളിൽ ഒന്നായാണ് ലോൺലി പ്ളാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള വർക്കലയിലാണ് പാപനാശം ബീച്ച്. വിദേശികൾ അടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് വർഷംതോറും ബീച്ചിലേക്ക് എത്തുന്നത്. അറബിക്കടലിന്റെ തീരങ്ങളിൽ മുനമ്പുകൾ തീരത്തോട് ചേർന്ന് കാണുന്ന ഏക ബീച്ചും ഇതാണ്. ഇന്ത്യയിൽ നിന്ന് മൂന്ന് ബീച്ചുകളാണ് ഈ പട്ടികയിൽ ഇടംനേടിയിട്ടുള്ളത്. ആൻഡമാൻ ദ്വീപിലെ രാധാനഗർ ബീച്ച്, ഗോവയിലെ പാലോലം ബീച്ച് എന്നിവയാണ് പാപനാശം ബീച്ചിനോപ്പം ഇടംനേടിയത്.

മാലിദ്വീപിലെ വൈറ്റ് സാൻഡി ബീച്ച്, ഇന്തൊനീഷ്യയിലെ പിങ്ക് ബീച്ച്, ബാലിയിലെ ഡയമണ്ട് ബീച്ച്, വിയറ്റ്‌നാമിലെ റിറ്റോപ് ബീച്ച്, ഫിലിപ്പീൻസിലെ പസിഫികോ ബീച്ച്, ശ്രീലങ്കൻ സീക്രട്ട് ബീച്ച്, തായ്‌ലൻഡിലെ ഹാറ് താം ഫ്രാനാംഗ് ബീച്ച്, ജപ്പാനിലെ സുനയമാ എന്നിവയും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള യാത്രാപ്രേമികൾ വായനക്കാരായിട്ടുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ളാനറ്റ്.

Most Read| കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE