പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

By Team Member, Malabar News
parliament
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയിലാണ് വീണ്ടും പാർലമെന്റ് ചേരുന്നത്. ഇന്ന് ചേരുന്ന സമ്മേളനത്തിൽ പൊതു-റെയിൽ ബജറ്റുകൾ പാസാക്കും. കൂടാതെ എംപിമാര്‍ക്ക് കോവിഡ് വാക്‌സിനേഷന് പാര്‍ലമെന്റില്‍ സൗകര്യമൊരുക്കും.

ഇന്ന് ആരംഭിക്കുന്ന സമ്മേളനം ഒരു മാസത്തോളം നീളും. ഈ കാലയളവിൽ നിരവധി ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ എത്തും. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഭേദഗതി, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്‌മെന്റ് ബില്‍, വൈദ്യുതി നിയമ ഭേദഗതി, ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റഗുലേഷന്‍ ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി തുടങ്ങിയ ബില്ലുകളാണ് ഇവയിൽ പ്രധാനം.

ഇന്ന് തുടങ്ങുന്ന രണ്ടാം ഘട്ടം ഏപ്രില്‍ 8 വരെയാണ് തുടരുന്നത്. കൂടാതെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമായതിനാൽ തന്നെ സമ്മേളനം രാഷ്‌ട്രീയ വിഷയങ്ങള്‍ കൊണ്ട് പ്രക്ഷുബ്‌ദമാകും. ഒപ്പം തന്നെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തെ പോലെ കര്‍ഷക പ്രശ്‌നം പ്രതിപക്ഷം ഇന്നും സഭയില്‍ ഉയര്‍ത്തും.

Read also : കയ്യൂർ-ചീമേനിയുടെ ദാഹമകലും; കാക്കടവിൽ സ്‌ഥിരം തടയണ പൂർത്തിയാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE