നിര്‍മ്മാണം തുടരുന്ന മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഭാഗം അടര്‍ന്നു വീണു

By Staff Reporter, Malabar News
malabarnews-koy
Image Courtesy: Mathrubhumi
Ajwa Travels

കൊയിലാണ്ടി: കൊല്ലം ടൗണില്‍ മുനിസിപ്പാലിറ്റി നിര്‍മ്മിക്കുന്ന മല്‍സ്യമാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്‌സിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ഇന്നലെയാണ് സംഭവം. നിര്‍മ്മാണത്തിലെ പോരായ്‌മയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുണ്ട്.

മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തിയിരുന്ന പ്രദേശത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇത് നേരത്തെ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇത് പരിഗണിക്കാതെയാണ് നഗരസഭ പ്രവര്‍ത്തിയുമായി മുന്നോട്ട് പോയതെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ നടന്നത് ചെറിയൊരു അപകടം മാത്രമാണെന്നും നഗരസഭാ എഞ്ചിനീയര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തു വന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും അത് കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Read Also: വഴിവെട്ടൽ സമരം പിൻവലിച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ; തീരുമാനം സർക്കാർ ഉറപ്പിൻമേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE