മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാം; ഡിജിസിഎ

By Staff Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: കൃത്യമായി മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാമെന്ന പുതിയ സർക്കുലർ പുറത്തിറക്കി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). തുടർച്ചയായ മുന്നറിയിപ്പുകൾക്ക് ശേഷവും കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽ നിന്ന് ഇറക്കി വിടാമെന്നാണ് സർക്കുലറിൽ പറയുന്നത്. നിയമം ലംഘിക്കുന്നവരെ ആവശ്യമെങ്കിൽ പുറപ്പെടലിന് മുൻപ് തന്നെ ഒഴിവാക്കാമെന്നും സർക്കുലർ പറയുന്നു.

യാത്രക്കിടെ ആരെങ്കിലും കോവി‍ഡ് 19 പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന് വിസമ്മതിച്ചാൽ അവരെ മോശം പെരുമാറ്റത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നിയമനടപടി സ്വീകരിക്കാമെന്നും ഡിജിസിഎ വ്യക്‌തമാക്കുന്നു. മാസ്‌ക് ധരിക്കാത്ത യാത്രികരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്ന് ഡിജിസിഎക്ക് ഡെൽഹി ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി.

Read Also: ‘പെട്രോളിനും ഡീസലിനും വില കുറക്കും’; വമ്പൻ വാഗ്‌ദാനങ്ങളുമായി തമിഴ്‍നാട്ടിൽ ഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE