പിസി ജോർജിന്റെ ജാമ്യം; സർക്കാർ ഇന്ന് അപ്പീൽ നൽകും

By Trainee Reporter, Malabar News
pc-george
Ajwa Travels

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. പിസി ജോർജിന്റെ ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെയാണ് സർക്കാർ സമീപിക്കുന്നത്. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ അറസ്‍റ്റിലായ മുൻ എംഎൽഎയ്‌ക്ക് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു മണിക്കൂറുകൾക്കകം ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു.

വിശദമായ വിവരങ്ങള്‍ മേല്‍ക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം ജാമ്യം ലഭിച്ച ജോര്‍ജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു.

ഈ സാഹചര്യത്തിൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ അതോ പിസി ജോര്‍ജ് ജാമ്യവ്യവസ്‌ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണോ എന്ന കാര്യത്തിലാണ് നിയമോപദേശം പോലീസ് തേടിയത്.

Most Read: സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE