സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

By Trainee Reporter, Malabar News
UDF Secretariat blockade
Representational image
Ajwa Travels

ആലപ്പുഴ: സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ആലപ്പുഴയിലെ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫിസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തിൽ 25 സിപിഐ-കോൺഗ്രസ് പ്രവർത്തകർക്കും, നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നേരത്തെ സിപിഐ സ്‌ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഓഫിസിന് മുമ്പിൽ വീണ്ടും സിപിഐ കൊടിമരം സ്‌ഥാപിച്ചു. പരാതിയുമായി കോൺഗ്രസ് റവന്യൂ അധികൃതരെ സമീപിച്ചു. ഇവർ എത്താൻ വൈകിയതോടെയാണ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞു തമ്മിൽ തല്ലിയത്.

വടികളും മറ്റും ഉപയോഗിച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഇരുവിഭാഗത്തേയും പിരിച്ചു വിടാൻ പോലീസ് ലാത്തി വീശിയപ്പോൾ ഇവർക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിന് പിന്നാലെ സ്‌ഥലത്തെ കോൺഗ്രസ് ഓഫിസ് സിപിഐ പ്രവർത്തകർ അടിച്ചു തകർത്തു. ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

Most Read: ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE