പീച്ചി ഡാം വ്യാഴാഴ്‌ച്ച മുതല്‍ തുറന്നു കൊടുക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം

By Staff Reporter, Malabar News
MALABARNEWS-PEECHI
Peechi Dam
Ajwa Travels

തൃശൂര്‍: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പീച്ചി ഡാം മറ്റന്നാള്‍ മുതല്‍ തുറന്നു കൊടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കൂ. 10 വയസ്സിന് താഴെയും 60 വയസിന് മുകളിലും പ്രായം ഉള്ളവര്‍ക്കും പ്രവേശനം ഉണ്ടാവില്ല. ഇതിന് മുന്നോടിയായി പാലിക്കേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും അവിടെ ഒരുക്കി കഴിഞ്ഞു.

ഒരേ സമയം 50 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി. നിര്‍ബന്ധമായും മാസ്‌ക്, മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ കൊണ്ടു വരണം എന്നാണ് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചത്. മാര്‍ച്ചില്‍ കോവിഡ് വ്യാപനം ആരംഭിക്കുകയും അടച്ചിടല്‍ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ഡാമിലേക്കുള്ള സന്ദര്‍ശനം വിലക്കിയിരുന്നു. പിന്നീട് ആറു മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുറന്നു കൊടുക്കുന്നത്.

Read Also: ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE