‘പെൺ പൂവേ…’; ‘സീതാരാമ’ത്തിലെ ആദ്യ ഗാനമെത്തി

By Film Desk, Malabar News
Ajwa Travels

ദുൽഖർ സൽമാൻ നായകനായ ഹനു രാഘവപുടിയുടെ ‘സീതാരാമം’ ചിത്രത്തിലെ ആദ്യ ഗാനമെത്തി. ‘പെൺ പൂവേ…” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

ശരത്തും നിത്യ മാമനും ചേർന്നാണ് മലയാളം പതിപ്പിന്റെ ഗാനം ആലപിച്ചിരിക്കുന്നത്. വിശാൽ ചന്ദ്രശേഖറാണ് സംഗീത സംവിധാനം. വീഡിയോയിൽ സിനിമയിലെ ചില ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.

യുദ്ധവും പ്രണയവും പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് രാമനായും സീതയായും എത്തുന്നത്. കൂടാതെ ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‌മിക മന്ദാനയും ചിത്രത്തിലുണ്ട്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഒരേസമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ എത്തുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമിക്കുന്നത്. പിഎസ് വിനോദാണ് ഛായാഗ്രഹണം.

Most Read: സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്‌തമാക്കുമെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ സംഘടനകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE