അല്‍-ഖ്വയ്‌ദ വേട്ട; കൊച്ചിയില്‍ പിടിയിലായവരെ ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും

By Staff Reporter, Malabar News
kerala image_malabar news
അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ ഇന്നലെ കൊച്ചിയില്‍ പിടിയിലായവര്‍
Ajwa Travels

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം അല്‍-ഖ്വയ്‌ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡെല്‍ഹി കോടതിയില്‍ ഹാജരാക്കുക.

Related News: ‘ഭീകരരുടെ ലക്ഷ്യം കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും’

എന്‍ഐഎ ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചത്. ഡെല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ ഇനി തുടര്‍ന്നുള്ള അന്വേഷണം അവിടെയാകും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിലായവര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ച് കൂടി എന്‍ഐഎ കൊച്ചി യുണിറ്റ് അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE