‘പെര്‍ഫ്യൂം’ ഒടിടിയിലേക്ക്; സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന കുടുംബചിത്രം

By PR Sumeran, Special Correspondent
  • Follow author on
Perfume Malayalam Movie
Ajwa Travels

മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘പെര്‍ഫ്യൂം’ എന്ന ചിത്രവും ഒടിടിയിലേക്ക്. തിയേറ്ററിന് അനുയോജ്യമായി ചിത്രീകരിച്ച സിനിമയാണിത്. എന്നാൽ, തിയേറ്ററുകള്‍ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒടിടി റിലീസിലേക്ക് പോകുകയായിരുന്നു.

‘പെര്‍ഫ്യൂം’ വിജയ സാധ്യത കൂടുതലുള്ള കുടുംബ ചിത്രമായതും ഒടിടി തിരഞ്ഞെടുക്കാൻ കാരണമായി. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയിലുണ്ടാക്കുന്ന പ്രലോഭനങ്ങളും അതിലവർ പെട്ടുപോകുന്നതും അതവരുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളുമാണ് ‘പെര്‍ഫ്യൂം’ രസകരമായി കൈകാര്യം ചെയ്യുന്നത്.

‘അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന സ്‌ത്രീയെയാണ് കനിഹ അവതരിപ്പിക്കുന്നത്. ഈ സ്‌ത്രീയുടെ ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും അതുണ്ടാക്കുന്ന കെണികളും തുടർന്നുള്ള നിസ്സഹായതയും ‘പെര്‍ഫ്യൂം’ ഒപ്പിയെടുക്കുന്നുണ്ട്. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളെയും പൊങ്ങച്ചങ്ങളെയും പൊട്ടിത്തെറികളെയും ‘പെര്‍ഫ്യൂം’ ഗൗരവമായി സമീപിക്കുന്നുണ്ട്’ -സംവിധായകന്‍ ഹരിദാസ് പറഞ്ഞു.

‘പ്രതിസന്ധികള്‍ മാത്രമല്ല, സ്‌ത്രീയുടെ അതിജീവനം കൂടി ‘പെര്‍ഫ്യൂം’ പറയുന്നുണ്ട്. കുടുംബ സദസുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന പ്രമേയമാണ് ഈ ചിത്രം. രസകരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പെര്‍ഫ്യൂം കുടുംബ സദസുകളെ ഏറെ രസിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നും സംവിധായകന്‍ ഹരിദാസ് ചൂണ്ടിക്കാട്ടി.

Perfume Malayalam Movieകോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തീകരിച്ച സിനിമയിൽ കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങി നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.

ബാനര്‍ – മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് – നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിർമാണം – മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ശരത്ത് ഗോപിനാഥ്‌, കെപി സുനില്‍ രചന നിർവഹിച്ചിരിക്കുന്ന പെര്‍ഫ്യൂമിന്റെ ഛായാഗ്രാഹകൻ സജേത്ത് മേനോനാണ്.

Haridas Director
ഡയറക്‌ടർ ഹരിദാസ്‌

ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ. ശ്രീരഞ്‌ജിനി, സുജിത്ത് കറ്റോട് എന്നിവരും, ഗായകര്‍ – കെഎസ് ചിത്ര, പികെ സുനില്‍കുമാര്‍ കോഴിക്കോട്, രഞ്‌ജിനി ജോസ്, മധുശ്രീ നാരായണന്‍ എന്നിവരുമാണ്. സംഗീതം രാജേഷ് ബാബു കെ നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, ആർട്ട് രാജേഷ് കൽപത്തൂർ, വസ്‌ത്രാലങ്കാരം സുരേഷ് ഫിറ്റ് വെൽ, മേക്കപ്പ് – പാണ്ഡ്യൻ, സ്‌റ്റിൽസ് വിദ്യാസാഗർ എന്നിവരാണ് ചെയ്യുന്നത്.

Perfume Malayalam Movieപിആർ സുമേരൻ വാർത്താ വിതരണം നിർവഹിക്കുന്ന ‘പെര്‍ഫ്യൂം’ ഉടനെ പ്രമുഖ ഒടിടികളിൽ ലഭ്യമാകും പോസ്‌റ്റർ – മനോജ് ഡിസൈൻ, എഡിറ്റര്‍ – അമൃത് ലൂക്ക, സൗണ്ട് ഡിസൈന്‍ പ്രബല്‍ കൂസും തുടങ്ങിയവരും പെര്‍ഫ്യൂമിന് പിന്നിലുണ്ട്.

Related: രഞ്‌ജിനി ജോസിന്റെ ‘പെര്‍ഫ്യൂം’ മെലഡി 100+കെയുമായി ഹിറ്റ് ചാർട്ടിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE