ഹൈക്കോടതിക്ക് എതിരായ പരാമർശം; കെ സുധാകരന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

By Desk Reporter, Malabar News
K Sudhakaran
Ajwa Travels

കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി. അഡ്വക്കേറ്റ് ജനറലാണ് സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ളേച്ഛം എന്നായിരുന്നു സുധാകരന്റെ വിവാദ പരാമർശം. വിധി പ്രസ്‌താവിച്ച ജഡ്‌ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു. ഇത് കോടതിയലക്ഷ്യം ആണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായി സമർപ്പിച്ച ഹരജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി.

2019 ഓഗസ്‌റ്റിൽ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഷുഹൈബ് വധകേസ് സിബിഐക്ക് വിട്ട സിംഗിൾ ബ‌ഞ്ച് ഉത്തരവ് റദ്ദാക്കിയത്.

Also Read:  500 രൂപക്ക് ആർടിപിസിആർ; വിസമ്മതിച്ച്‌ ലാബുകൾ; പരിശോധന നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE