തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരായ അന്വേഷണം രാഷ്‌ട്രീയ വിരോധം തീർക്കാനാണെങ്കിൽ അതിനെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
ബ്രണ്ണൻ കോളജ് വിവാദത്തിന്റെ തുടർച്ചയായാണ് ഈ അന്വേഷണമെന്നാണ് മുതിർന്ന നേതാവ് കെ മുരളീധരന്റെ പ്രതികരണം. ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്‌തിരുന്നു. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു.
വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട് നൽകി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമ തടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടുകയും ചെയ്‌തിരുന്നു.
Read Also: ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിന് ഒപ്പം നിന്നേനെ; പികെ കൃഷ്‌ണദാസ്