ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിന് ഒപ്പം നിന്നേനെ; പികെ കൃഷ്‌ണദാസ്‌

By Desk Reporter, Malabar News
Home Ministry hijacked by religious terrorist groups; PK Krishnadas
Ajwa Travels

തിരുവനന്തപുരം: രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിനൊപ്പം ചേർന്ന് പ്രവർത്തിച്ചേനെ എന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്‌. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് പികെ കൃഷ്‌ണദാസിന്റെ പരാമർശം.

ഹിന്ദുവാണെന്ന് ഗാന്ധിജി അഭിമാനിച്ചിരുന്നു. ഭ​ഗവദ് ​ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്‌ഥാനവും കർമ സിദ്ധാന്തവുമെല്ലാം ഗീതയെ അടിസ്‌ഥാനപ്പെടുത്തി ആയിരുന്നു. ദാർശനിക തലത്തിൽ ഗാന്ധി സ്വയം സേവകനായിരുന്നു. ഗാന്ധിക്ക് പറ്റിയ വലിയ തെറ്റാണ് നെഹ്‌റു എന്നും കൃഷ്‌ണദാസ്‌ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്നു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്‌ഥാനവും കർമ സിദ്ധാന്തവുമെല്ലാം ഗീതയെ അടിസ്‌ഥാനപ്പെടുത്തി ആയിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയം സേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ പ്രതിജ്‌ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി..

Most Read:  അനധികൃത സ്വത്ത്‌ സമ്പാദനം; കെ സുധാകരന് എതിരെ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE