തിരുവനന്തപുരം: വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു. മറയൂരിൽ നേരിട്ടെത്തി ഒരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു. അനധികൃത സമ്പാദ്യം മുഴുവൻ ചെന്നൈയിലെ ചിട്ടിയിൽ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.
ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവ് തന്റെ പക്കലുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം വിജിലൻസിന് നൽകിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു അറിയിച്ചു. അതേസമയം, അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.
സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട് നൽകി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കെ കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സംസ്‌ഥാന സർക്കാരിന് റിപ്പോർട് സമർപ്പിച്ചത്.
കെ സുധാകരൻ എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്‌റ്റർ അന്വേഷണത്തിന് നിയമ തടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
National News: യുപി സർക്കാർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി കങ്കണ റണൗട്ട്