യുപി സർക്കാർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി കങ്കണ റണൗട്ട്

By Desk Reporter, Malabar News
Kangana-Ranaut-Named-Brand-Ambassador
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പ്രഖ്യാപിച്ചു. യുപി സർക്കാരിന്റെ ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായാണ് നിയമനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം.

യുപി അഡീഷണൽ ചീഫ്​ സെക്രട്ടറി നവനീത്​ സെഗാലാണ്​ കങ്കണയെ ബ്രാൻഡ്​ അംബാസിഡറായി നിയമിച്ചതായി അറിയിച്ചത്​. യോഗിയുമായുള്ള കൂടിക്കാഴ്‌ചയിൽ സംസ്‌ഥാനത്തിന്റെ പ്രവർത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ്​ സെക്രട്ടറി അറിയിച്ചു.

ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു. കങ്കണയെ യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചെന്നും ശ്രീരാമന്റെ അനുഗ്രഹം തേടാൻ നിർദ്ദേശിച്ചെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

പരമ്പരാഗത വ്യവസായങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന ക്യാംപയിനിന് യുപി സർക്കാർ തുടക്കമിട്ടിരിക്കുന്നത്. 75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളുടെ ഉൽപാദനവും ഉപയോഗവും പ്രോൽസാഹിപ്പിക്കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Most Read:  ബംഗാൾ ബിജെപിയിൽ നേതാക്കൾ പുറത്തേക്ക്; അപേക്ഷയുമായി പാർടി അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE