കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം

By Trainee Reporter, Malabar News
kochi-metro-rail-
Representational Image
Ajwa Travels

കൊച്ചി: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഇനിമുതൽ വിവാഹ ഫോട്ടോ ഷൂട്ട് നടത്താൻ അനുമതി നൽകും. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കേരളത്തിൽ ട്രെൻഡിങ് ആയ സാഹചര്യത്തിലാണ് മെട്രോയുടെ പുതിയ തീരുമാനം. കൊച്ചി മെട്രോയെ ലാഭത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്.

ഇതിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് വരെ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ച് യാത്ര ചെയ്‌ത്‌ ഷൂട്ട് ചെയ്യാം. മറ്റ് തടസങ്ങളില്ല. എന്നാൽ ഓരോന്നിനും ഉള്ള നിരക്കിൽ വ്യത്യാസം വരും. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5,000 രൂപയാണ് നിരക്ക്.

മൂന്ന് കോച്ചിന് 12,000 രൂപ നിരക്ക് വരും. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യാമെങ്കിൽ 8,000 രൂപയും മൂന്ന് കൊച്ചിന് 17,500 രൂപയുമാണ് നിരക്ക്. മാത്രമല്ല, ഷൂട്ടിങ് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ഒരു കോച്ചിന് 10,000 രൂപയാണ് ഡെപ്പോസിറ്റ്. മൂന്ന് കോച്ചിന് 25,000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ രൂപ തിരിച്ചു നൽകും. വിവാഹ ഫോട്ടോ ഷൂട്ടിനായി മെട്രോയെ വാടകക്ക് നൽകുന്നതിലൂടെ ഈ രംഗത്തെ പുതിയ പരീക്ഷണങ്ങൾ ആയിരിക്കും വരും ദിവസങ്ങളിൽ സംഭവിക്കുക.

Most Read: ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; മൂന്ന് കോർപറേഷൻ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE