തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നതിന് ഹോം ഡെലിവറി സംവിധാനം സ്വീകരിക്കണമെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്‌തമാക്കി.
എന്നാൽ ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഹോട്ടലുകളിൽ നിന്നും പാഴ്‌സൽ വിതരണം ചെയ്യാൻ അധികൃതർ അനുമതി നൽകി. പാഴ്‌സൽ വാങ്ങാനായി എത്തുന്ന ആളുകൾ പൂർണമായും നിർദ്ദേശങ്ങൾ പാലിക്കണമെന്നും, സത്യവാങ്മൂലം കൂടെ കരുതണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് നിലവിൽ ഇന്നും നാളെയും വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. തിങ്കളാഴ്‌ചയോടെ വീണ്ടും സംസ്‌ഥാനത്ത് ഇളവുകൾ നൽകും.
Read also : ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനില തകർന്നു; രണ്ട് ജീവനക്കാർക്ക് പരിക്ക്