പെരുമാതുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

By News Desk, Malabar News
Ajwa Travels

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം പെരുമാതുറയില്‍ ബോട്ടപകടത്തില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം വര്‍ക്കല രാമന്തളി സ്വദേശി അബ്‌ദുൽ സമദിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ പെരുമാതുറയിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

വർക്കല സ്വദേശി ഷാനവാസ്, നിസാം എന്നിവരും മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കളും വിദ്യാർഥികളുമായ മുഹമ്മദ് ഉസ്മാൻ (19), മുഹമ്മദ് മുസ്തഫ (16) എന്നിവരെയും കാണാതായിട്ടുണ്ട്. മൽസ്യബന്ധനം കഴിഞ്ഞെത്തിയ വള്ളം പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും തകർന്നു മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൽസ്യങ്ങളുമായി ചെറുബോട്ടുകൾ മടങ്ങിയ ഉടനെയാണ് ദുരന്തം.

Most Read: പത്ത് ലക്ഷം രൂപയുടെ തർക്കം; കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകി ബന്ധു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE