മീഡിയ വൺ വിലക്കിനെതിരായ ഹരജി; അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും

By Team Member, Malabar News
Petition Against Media One Ban Should Be Considered Urgently
Ajwa Travels

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അടിയന്തിരമായി ഹരജി പരിഗണിക്കാന്‍ ആവശ്യപ്പെടുക.

മാദ്ധ്യമം ബ്രോഡ്‌കാസ്‌റ്റിംഗ് ലിമിറ്റഡാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരാവുക.

കഴിഞ്ഞ ജനുവരി 31ആം തീയതിയാണ് സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ മീഡിയ വൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ വിലക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി മാദ്ധ്യമം ബ്രോഡ്‌കാസ്‌റ്റിംഗ് ലിമിറ്റഡ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലും തുടർന്ന് ഡിവിഷൻ ബെഞ്ചിലും ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Read also: ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE