തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ 53,236 വിദ്യാര്‍ഥികള്‍ റാങ്ക് പട്ടികയില്‍ ഇടം നേടി.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കോട്ടയം സ്വദേശി വരുണ്‍ കെ.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ടി.കെ രണ്ടാം സ്ഥാനവും മലപ്പുറം സ്വദേശി നിയാസ് മോന് മൂന്നാം സ്ഥാനവും നേടി. ഫാര്‍മസി പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം സ്ഥാനം നേടിയത്.
www.cee. kerala. gov. in എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം. ബി.ആര്‍ക് പ്രവേശനത്തിനുള്ള ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.