കുമ്മനം തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ല; ഒ രാജഗോപാല്‍

By Syndicated , Malabar News
O-Rajagopal
Ajwa Travels

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനപിന്തുണയുള്ള നേതാവാണ് കുമ്മനം. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും രാജഗോപാൽ പറഞ്ഞു.

‘നേമത്ത് നിന്ന് സ്വയം മാറിയതാണ്. എന്റെ പിന്‍ഗാമിയാണ് കുമ്മനം എന്ന് പറയുന്നില്ല. ഞാനവിടെ തിരഞ്ഞെടുപ്പില്‍ മൽസരിച്ചു. ഇപ്രാവശ്യം മൽസരിക്കുന്നില്ല എന്ന് തീരുമാനിച്ചു, അത്രയേയുള്ളൂ. പാര്‍ട്ടിയോട് അഭിപ്രായ വ്യത്യാസം ഒന്നുമില്ല. എനിക്ക് പ്രായമായി പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെല്ലാം ഭാഗമാകും,’ ഒ രാജഗോപാല്‍ പറഞ്ഞു.

താൻ പ്രതിപക്ഷത്ത് തന്നെയാണ് പക്ഷെ എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്‌ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം; ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Read also: തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എൽഡിഎഫ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE