തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എൽഡിഎഫ് സ്‌ഥാനാർഥി

By Trainee Reporter, Malabar News
Ajwa Travels

തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി നിയാസ് പുളിക്കലകത്ത് മൽസരിക്കും. സിപിഐ സ്വതന്ത്ര്യ സ്‌ഥാനാർഥിയാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്ത് മൽസരിക്കുന്നത്. സിപിഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെയാണ് ആദ്യം എൽഡിഎഫ് സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്.

മലപ്പുറത്ത് ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് മൽസരിക്കുന്നതിന് എതിരെ ലീഗിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നീക്കം.

കഴിഞ്ഞ തവണ എൽഡിഎഫ് സ്വതന്ത്രനായി ഇറങ്ങിയ നിയാസ് മികച്ച മൽസരം കാഴ്‌ച വെച്ചിരുന്നു. വീണ്ടും നിയാസ് വന്നാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഞായറാഴ്‌ച ചേർന്ന സിപിഐ ജില്ലാ നിർവാഹകസമിതി യോഗത്തിൽ നിയാസ് വരുന്നതിനോട് അനുകൂല നിലപാടാണ് പാർട്ടി സ്വീകരിച്ചിരുന്നത്.

Read also: വനിതാ പ്രാതിനിധ്യം; ഇടതും തോൽവിയെന്ന് ആനി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE