‘പിങ്ക്’ തെലുങ്ക് റീമേക്ക്; വനിതാ ദിനത്തിൽ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

By Staff Reporter, Malabar News
pink remake
Ajwa Travels

അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ‘പിങ്ക്’ തെലുങ്ക് റീമേക്കിന്റെ പുതിയ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ‘വക്കീൽ സാബ്‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവൻ കല്യാൺ ആണ് നായകനായെത്തുന്നത്. നിവേദ തോമസ്, അഞ്‌ജലി, അനന്യ നാ​ഗല്ല എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ശ്രീരാം വേണു ആണ് സംവിധാനം ചെയ്യുന്നത്.

അമിതാഭ് ബച്ചൻ, താപ്‍സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ്ങ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ബോളിവുഡ് ചിത്രമായിരുന്നു ‘പിങ്ക്’. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബോണി കപൂറും ദിൽ രാജുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ഈണം പകരുന്നത് തമൻ ആണ്.

നേരത്തെ ‘നേർക്കൊണ്ട പാർവൈ’ എന്ന പേരിൽ തമിഴിലും പിങ്ക് റീമേക്ക് ചെയ്‌തിരുന്നു. അജിത്ത് വക്കീൽ വേഷം കൈകാര്യം ചെയ്‌തപ്പോൾ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത് ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ്.

Read Also: സ്‌ത്രീകളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; വനിതാ ദിനത്തിൽ മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE