സ്‌ത്രീകളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; വനിതാ ദിനത്തിൽ മോദി

By News Desk, Malabar News
PM Kisan Samman Nidhi; 18000 crore will be handed over to farming families
PM Modi

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീകളുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സ്‌ത്രീ ശാക്‌തീകരണം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

‘വനിതാ ദിനത്തിൽ നാരീശക്‌തിയെ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ വനിതകളുടെ നിരവധി നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളിൽ സ്‌ത്രീ ശാക്‌തീകരണം നടപ്പിലാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാഴ്‌ച വെക്കാൻ സാധിക്കുന്നതിൽ സർക്കാരും അഭിമാനിക്കുന്നു.’- മോദി ട്വിറ്ററിൽ കുറിച്ചു.

സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ബാക്ക് അക്കൗണ്ട്, ടോയ്‌ലറ്റുകളുടെ നിർമാണം തുടങ്ങിയ പദ്ധതികൾ സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമാക്കിയാണെന്നും മോദി ചൂണ്ടിക്കാട്ടി.

അതേസമയം, കർഷക സമരം ശക്‌തമാകുന്ന ഡെൽഹി അതിർത്തികളിൽ ഇന്ന് മഹിളാ പഞ്ചായത്തുകൾ ചേരും. ഇതിന്റെ ഭാഗമായി സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്‌ത്രീകൾ സംഘടിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്. ഒപ്പം തന്നെ പ്രതിഷേധത്തിന്റെ ഭാഗമായി കെഎഫ്സി ചൗകിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് വനിതകളുടെ മാർച്ചും നടക്കും. 40,000 സ്‌ത്രീകളാണ് കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

Also Read: നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE