കുട്ടനാട് സീറ്റിൽ പിന്നോട്ടില്ലെന്ന് പിജെ ജോസഫ് ; യുഡിഎഫിൽ പോര് മുറുകുന്നു

By Desk Reporter, Malabar News
pj joseph_2020 Sep 05
Ajwa Travels

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ്‌ തർക്കം ആരംഭം കുറിച്ചുകൊണ്ട് പിജെ ജോസഫ് രംഗത്ത്. കുട്ടനാട് സീറ്റ്‌ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ജോസഫ് വ്യക്തമാക്കി. സീറ്റിനെ സംബന്ധിച്ച് മുന്നണിയിൽ നേരത്തെ തന്നെ ധാരണയിൽ എത്തിയതാണെന്നും ജോസഫ് പറയുന്നു. പാർട്ടി ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അന്തിമമാണെന്ന് കരുതുന്നില്ല. വിധി കോടതി തടഞ്ഞുവെക്കും എന്നാണ് പ്രതീക്ഷയെന്നും ജോസഫ് കൂട്ടിചേർത്തു.

തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പേരിലുണ്ടായ തർക്കങ്ങൾ അവസാനിക്കുന്നതിനു മുൻപേ സീറ്റിനെ ചൊല്ലിയുള്ള വിവാദം ഉടലെടുത്തത് യുഡിഎഫിന് ക്ഷീണമാവുകയാണ്. മടങ്ങിവരവിന്റെ പാതയിലുള്ള ജോസ് കെ മാണി നിലവിലെ സാഹചര്യത്തിൽ കുട്ടനാട് സീറ്റ്‌ ആവശ്യപ്പെടാൻ സാധ്യതകളേറെയാണ്.

മത്സരിക്കാൻ തനിക്ക് സിപിഎമ്മിന്റെ പൂർണ പിന്തുണയുണ്ടെന്നാണ് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചത്. എൻസിപി നേതൃത്വം ആവശ്യപ്പെട്ടാൽ കുട്ടനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്നും തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE