ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പകയാണ് തനിക്ക് എതിരായ കേസ്; പികെ ഫിറോസ്

By Trainee Reporter, Malabar News
pk-firoz aganist pv anvar
Ajwa Travels

കോഴിക്കോട്: സിപിഎമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പക തീർക്കാനാണ് തനിക്ക് എതിരെ കുന്ദമംഗലം പോലീസ് കേസ് എടുത്തതെന്നും യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്.

ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. സിപിഎമ്മിന്റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. കത്വ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ കേസ് എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു.

അഭിമന്യു, ഡെൽഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും എതിരെ യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. അതിലും കേസെടുക്കണം. അങ്ങനെയെങ്കിൽ തനിക്ക് എതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറയില്ല. അല്ലാത്ത പക്ഷം അങ്ങനെ കരുതേണ്ടി വരും. ഒരു ദിവസം പോലും നിലനിൽക്കാത്ത കേസാണിത്. പുകമറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

Read also: രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കൾ; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE