രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കൾ; എ വിജയരാഘവൻ

By Syndicated , Malabar News
a vijayaraghavan
എ വിജയരാഘവൻ

കൽപറ്റ: മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കളാണ് കോൺഗ്രസ്​ നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ ബിജെപിയുടെ സഹയാത്രികരാണ് കോൺഗ്രസുകാർ​. കേന്ദ്രത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. അതുകൊണ്ടാണ്​ കോൺഗ്രസ്​ എംപിമാർ ഓരോന്നായി ബിജെപിയിൽ ചേരുന്നതെന്നും വിജയരാഘവൻ പറഞ്ഞു​. എൽഡിഎഫ്​ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വയനാട്ടിൽ​ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നോട്ടുപോകുന്നത് ഹിന്ദുത്വത്തെ ഉപയോഗിച്ചാണ്​. കേരളത്തിലെ കോൺഗ്രസുകാർ അതിനേക്കാൾ വലിയ പ്രായോഗിക പ്രവർത്തനം നടത്തുന്നവരാണ്​. ചിലപ്പോൾ ഇവരിൽ നിന്നും പഠിച്ചതായിരിക്കാം രാഹുലിന്റെ ഒപ്പമുള്ള സിന്ധ്യയടക്കമുള്ളവർ ബിജെപിയിൽ പോകുന്നത്. കേരളത്തിലെ യുഡിഎഫ്​-ബിജെപി ധാരണക്ക് ഉദാഹരണമാണ് നേമം​. കേരളാ കോൺഗ്രസ്​ പോയതോടെ ദുർബലമായ യുഡിഎഫ്​ വർഗീയ ശക്‌തികളെ കൂട്ടുപിടിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

Read also: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE