തരൂർ മണ്ഡലത്തിൽ പികെ ജമീല മൽസരിക്കില്ല; പകരം പിപി സുമോദ്

By News Desk, Malabar News
Ajwa Travels

പാലക്കാട്: തരൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി പട്ടികയിൽ നിന്ന് മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ.പികെ ജമീലയെ ഒഴിവാക്കി. പകരം ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് സ്‌ഥാനാർഥിയാകും. ജമീലയെ സ്‌ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ എതിർപ്പുകൾക്ക് കാരണമായിരുന്നു.

ഇന്ന് ചേർന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് തീരുമാനം. നേരത്തെ ജില്ലാ സെക്രട്ടറിയേറ്റാണ് തരൂർ മണ്ഡലത്തിലേക്ക് ജമീലയുടെ പേര് നിർദ്ദേശിച്ചത്. സുമോദിന്റെ പേര് കോങ്ങാട് മണ്ഡലത്തിലേക്കും നിർദ്ദേശിച്ചിരുന്നു.

സുമോദ് തരൂരിലേക്ക് മാറുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മൽസരിക്കുക എന്നാണ് വിവരം. ജമീലയെ സ്‌ഥാനാർഥിയാക്കാനുള്ള നിർദ്ദേശം ശക്‌തമായ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. മന്ത്രി എകെ ബാലൻ ജമീലയുടെ സ്‌ഥാനാർഥിത്വം തള്ളിയെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഇന്ന് എകെ ബാലന്റെ വീടിന്റെ പരിസരത്തും പാലക്കാട് നഗരത്തിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പ്രതിഷേധ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Also Read: വനിതാദിനം; കര്‍ഷക പ്രക്ഷോഭത്തിനായി 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE