കണ്ണൂര്‍ വിസി പുനര്‍നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

By Syndicated , Malabar News
kerala-HC
Ajwa Travels

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ഫോറം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വി സിയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് മുന്‍പ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി മുന്‍പ് വ്യക്‌തമാക്കിയിരുന്നു. പുനര്‍ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്നും സെലക്‌ട് കമ്മിറ്റി നിര്‍ബന്ധമില്ലെന്നും കോടതി പറഞ്ഞു. യുജിസി ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശങ്ങള്‍.

നിയപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫയലില്‍ പോലും സ്വീകരിക്കാതെയാണ് ജസ്‌റ്റിസ് അമിത് റാവല്‍ ഹരജി തള്ളിയത്. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ടാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം വീണ്ടും ഹരജി സമര്‍പ്പിച്ചത്.

Read also: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടൽ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE