മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിക്കും പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി

By News Desk, Malabar News
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനും, മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി. ഇരുവർക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

അഴിമതിയും ക്രമക്കേടും അടക്കം ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. അനിൽ ദേശ്‌മുഖിനെതിരെ കോഴയാരോപണം ഉന്നയിച്ച് പരംബീർ സിംഗ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തെഴുതിയതും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മുംബൈ സ്വദേശിനി അഡ്വ. ജയശ്രീ ലക്ഷ്‌മൺറാവു പാട്ടീലാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തേ അനിൽ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് രംഗത്തെത്തിയിരുന്നു. സസ്‍പെൻഷനിലായ പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം.

Also Read: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധം വിജയം; സീറോ പ്രിവലന്‍സ് സര്‍വേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE