പിണറായിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ആശംസകളുമായി കമൽ ഹാസനും സ്‌റ്റാലിനും

By Staff Reporter, Malabar News
pinarayi-vijayan-modi
Representational Image
Ajwa Travels

ന്യൂഡെൽഹി: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്‌തത്‌.

തന്റെ പ്രിയപ്പെട്ട സഖാവ് എന്ന് വിശേഷിപ്പിച്ചാണ് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പിണറായി വിജയന് ആശംസകൾ അറിയിച്ചത്. ‘പ്രിയ സഖാവ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരം ഏറ്റെടുക്കുകയാണ്. സത്യസന്ധതയും, മികവുറ്റ ഭരണശേഷിയും കൊണ്ട് ഏത് പ്രതിസന്ധികളെയും മറികടക്കാമെന്ന് തെളിയിച്ച വ്യക്‌തിയാണ് അദ്ദേഹം’ കമൽ ട്വീറ്റ് ചെയ്‌തു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പിണറായി വിജയന് ആശംസകൾ നേർന്നു. സഹോദരൻ പിണറായി വിജയന് ആശംസകൾ എന്നാണ് എംകെ സ്‌റ്റാലിൻ ട്വീറ്റ് ചെയ്‌തത്‌. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരും പിണറായി വിജയന് ആശംസകൾ നേർന്നു.


Read Also: മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE