‘മൻ കി ബാത്ത്’ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; ജെപി നഡ്ഡ

By Syndicated , Malabar News
jp-nadda
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി ഒരിക്കൽ പോലും രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും നദ്ദ പറഞ്ഞു. ഡെൽഹിയിൽ സംസാരിക്കവെയാണ് നഡ്ഡയുടെ പരാമർശം.

പ്രധാനമന്ത്രി വിവിധ വേദികളിൽ രാഷ്‌ട്രീയ പ്രശ്‌നങ്ങൾ മുന്നോട്ട് വച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ പ്രതിമാസ റേഡിയോ പരിപാടിയിലൂടെ രാഷ്‌ട്രീയം സംസാരിക്കുകയോ പരിപാടി രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ല. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചാണ് പ്രധാനമന്ത്രി ഇന്നും സംസാരിച്ചതെന്ന് നഡ്ഡ ചൂണ്ടിക്കാട്ടി. അതേസമയം തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും മൻ കി ബാത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

‘വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിലാണ്. നമ്മുടെ യുവാക്കൾ തൊഴിലന്വേഷകർ എന്നതിനപ്പുറം തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിൽ എഴുപതിൽ കൂടുതൽ യൂണികോൺ സ്‌റ്റാർട്ടപ്പുകൾ ഉണ്ട്’; പ്രധാനമന്ത്രി പറഞ്ഞു.

മുൻ പ്രസംഗങ്ങളിലെ പോലെ ഇത്തവണയും പരിസ്‌ഥിതി സംരക്ഷണത്തിന്റെ കാര്യം പ്രധാനമന്ത്രി ആവർത്തിച്ചു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതും പരിസ്‌ഥിതി സൗഹൃദവുമായ ജീവിതരീതി തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

Read also: ലഹരിപാർട്ടി; മയക്കുമരുന്ന് വിറ്റതിന് തെളിവില്ല; ഒരാൾക്ക് കൂടി ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE