കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി

By Syndicated , Malabar News
PM MODI
Ajwa Travels

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ച വിഷയത്തിലും തീരുമാനമുണ്ടായേക്കും. നവംബര്‍ 28ന് 11 മണിക്കായിരിക്കും യോഗം ചേരുക. ഞായറാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് ബിജെപിയുടെ പാര്‍ലമെന്ററി മീറ്റിംഗും തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്‌ച ചേരാനിരിക്കുന്ന നിര്‍ണായകമായ പാര്‍ലമെന്റ് സെഷനിലായിരിക്കും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക. അതോടൊപ്പം മിനിമം താങ്ങുവില ഏര്‍പ്പാടാക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ല എന്ന നിലപാടാണ് കർഷകർ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്.

Read also: പരംബീർ സിംഗ് ഒളിച്ചോടില്ല, എന്നാൽ ജീവന് ഭീഷണിയുണ്ട്; അഭിഭാഷകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE