ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കും. ആദി ഗുരു ശങ്കരാചാര്യരുടെ സമാധി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. കേദാർനാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി മോദിയെത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് ഇപ്പോൾ വീണ്ടും പുനർനിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി രാജ്യത്തിനായി പ്രാർഥിക്കുമെന്ന് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി ബാഗിഷ് ലിങ് പ്രതികരിച്ചു. 130 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉൽഘാടനം ചെയ്യുക.
Read also: 28 ലക്ഷത്തോളം രൂപ കെട്ടിവെയ്ക്കണം; സ്വപ്ന ഇന്ന് ജയിൽ മോചിതയായേക്കും